കശ്മീര്‍: പാക് നിലപാടില്‍ മാറ്റമില്ല
ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നം സംബന്ധിച്ച പാക് നിലപാടില്‍ മാറ്റമില്ലെന്ന് പാക് പ്രധാനമന്ത്രി ഷാറൂഖത് അസീസ്. ഇക്കാര്യത്തില്‍ ആഗോളസമൂഹത്തിന്റെ പിന്തുണ പാകിസ്ഥാനുണ്ടെന്നും അസീസ് അവകാശപ്പെട്ടു.
തന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ കശ്മീര്‍ പ്രശ്നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നു താനറിയിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ തങ്ങളുടെ നിലപാടില്‍ നിന്നും പിന്‍മാറില്ലൈന്ന് ഇന്ത്യന്‍ നേതൃത്വത്തിനും അറിയാം.
അടുത്തിടെ താന്‍ നടത്തിയ ചൈനാ സന്ദര്‍ശനം വന്‍വിജയമായിരുന്നുവെന്ന് അസീസ് പറഞ്ഞു. രണ്ടാമത് ന്യൂക്ലിയര്‍ റിയാക്ടര്‍ ചശ്മ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ അടുത്തവര്‍ഷം ആദ്യം സ്ഥാപിച്ചുതരാമെന്ന് ചൈനീസ് അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. ആണവ സാങ്കേതിക വിദ്യ ലിബിയക്കും വടക്കന്‍ കൊറിയക്കും പാക് ശാസ്ത്രജ്ഞന്‍ ഖാന്‍ കൈമാറിയ കാര്യത്തില്‍ പാകിസ്ഥാന്‍ തെറ്റുകാരല്ലെന്ന് ചൈനീസ് സര്‍ക്കാര്‍ അംഗീകരിച്ചതായും അസീസ് അറിയിച്ചു.
അസീസിന്റെ ചൈനാസന്ദര്‍ശനവേളയില്‍ എ.ക്യൂ ഖാന്‍ ആണവസാങ്കേതിക വിദ്യ വെളിപ്പെടുത്തിയതില്‍ ചൈനീസ് സര്‍ക്കാര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു.












Click it and Unblock the Notifications