Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാസി.കോം സിഇഒയുടെ ജാമ്യാപേക്ഷ മാറ്റിവച്ചു

ദില്ലി: ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുന്ന ബാസി. കോം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അവിനാഷ് ബജാജിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് കോടതി ഡിസംബര്‍ 21 ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു.

ദില്ലിയിലെ ഒരു സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളുടെ ലൈംഗികകേളിയുടെ വിഡിയോ ദൃശ്യങ്ങള്‍ ബാസി. കോമില്‍ ലേലത്തിന് വച്ചതിന് രണ്ട് ദിവസം മുമ്പാണ് അവിനാഷ് ബജാജിനെ പൊലീസ് അറസ്റ് ചെയ്തത്. ബജാജ് അമേരിക്കന്‍ പൗരനാണെന്നതിനാല്‍ യുഎസ് എംബസിക്ക് ഈ കേസില്‍ പ്രത്യേക താത്പര്യമുണ്ട്. ഖരക്പൂര്‍ ഐ ഐ ടിയിലെ ഒര വിദ്യാര്‍ത്ഥിയാണ് ഇത് വില്പനയ്ക്കായി ബാസിയില്‍ വച്ചത്. ഈയാളെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.

ചിത്രം മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ വിദ്യാര്‍ഥിയെയും പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ഈയാളെ ദില്ലിയിലെ ഒരു ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. പതിനേഴുകാരനായ സ്കൂള്‍ വിദ്യാര്‍ഥി സ്കൂളില്‍ വച്ച് ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ ലൈംഗികകേളി തന്റെ മൊബൈല്‍ ഫോണിലെ ക്യാമറയില്‍ പകര്‍ത്തിയതിന് ശേഷം കൂട്ടുകാര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ വഴിയും വിസിഡി വഴിയും നൂറുകണക്കിനാളുകള്‍ ഈ ദൃശ്യങ്ങള്‍ കണ്ടു. ഈ വിസിഡിയാണ് ബാസി. കോമില്‍ ലേലത്തിന് വച്ചത്.

അതേ സമയം അവിനാശിനെ അറസ്റ് ചെയ്തതിനോട് ഐടി വ്യവസായ രംഗത്തു നിന്നും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഐടി നിയമത്തില്‍ മാറ്റം വരുത്താനും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+