ഹിന്ദു പിന്തുടര്‍ച്ചാവകാശ ബില്‍ അവതരിപ്പിച്ചു
ദില്ലി: കുടുംബസ്വത്തില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി നിയമം രാജ്യസഭയില്‍ അവതരിപ്പിച്ചു.
സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ച ഹിന്ദുനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന നിയമ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശ ഭേദഗതി ബില്ലിന് രൂപം നല്‍കിയത്.
നിയമമന്ത്രി എച്ച്. ആര്‍. ഭരദ്വാജാണ് ബില്ല് അവതരിപ്പിച്ചത്. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വിവേചനങ്ങള്‍ നീക്കം ചെയ്യുന്നതാണ് പുതിയ ഭേദഗതി. കുടുംബസ്വത്ത് വീതം വയ്ക്കുന്നതിന് പുരുഷന്‍മാരായ അവകാശികള്‍ തീരുമാനിക്കുന്നതു വരെ സ്വത്തിലുള്ള തന്റെ പങ്ക് ആവശ്യപ്പെട്ടുന്നതിന് സ്ത്രീകള്‍ക്ക് അവകാശമില്ലെന്ന വ്യവസ്ഥ പുതിയ ബില്ലില്‍ നീക്കം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications