കാഞ്ചി: അപ്പുവിനെ പൊലീസ് ചോദ്യം ചെയ്തു
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസിലെ മുഖ്യപ്രതിയായ അപ്പുവിനെ പൊലീസ് ചോദ്യം ചെയ്തു.
കാഞ്ചീപുരം ജില്ലയിലെ മാമല്ലപുരം ടൗണിലെ ഒരു ഹോട്ടലില്‍ വച്ച് ഡിസംബര്‍ 19 ഞായറാഴ്ച രാത്രി നാല്പത്തഞ്ച് മിനുട്ടോളം അപ്പുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അപ്പു പൊലീസിന് കീഴടങ്ങിയ ആന്ധ്രാപ്രദേശിലെ ചിറ്റോറില്‍ നിന്ന് കാഞ്ചിപുരത്തേക്ക് കൊണ്ടുവരുന്ന വഴിയിലും ഇയാളെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.
അപ്പുവിനെ തിങ്കളാഴ്ച ഉച്ചക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
ഇതിനിടെ അപ്പു സ്വയം കീഴടങ്ങിയതല്ലെന്നു ആന്ധ്രാപ്രദേശില്‍ നിന്ന് അറസ്റ് ചെയ്തതാണെന്ന് കാഞ്ചീപുരം എസ് പി പ്രേംകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications