വധശ്രമക്കേസില്‍ ശങ്കരാചാര്യര്‍ ജാമ്യാപേക്ഷ നല്‍കി
ചെന്നൈ: കാഞ്ചി മഠത്തിലെ ജീവനക്കാരനായിരുന്ന രാധാകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.
ഡിസംബര്‍ 10ന് ഈ കേസില്‍ ജയേന്ദ്ര സരസ്വതി നല്‍കിയ ജാമ്യാപേക്ഷ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ശങ്കരാചാര്യര്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണ് സുപ്രിം കോടതി ശങ്കരാചാര്യര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഹര്‍ജി ഡിസംബര്‍ 21 ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയുടെ പരിഗണനക്ക് വന്നേക്കും.












Click it and Unblock the Notifications