ലാലുവിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
ദില്ലി: പട്നയിലെ ജനങ്ങള്‍ക്കിടയില്‍ കറന്‍സിനോട്ട് വിതരണം നടത്തിയതിന് ആര്‍ജെഡി നേതാവും കേന്ദ്ര റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ബീഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.
കോഴ നല്‍കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നത് കണക്കിലെടുത്ത് എഫ്ഐആര്‍ ഫയല്‍ ചെയ്യാനാണ് നിര്‍ദേശം. മറ്റ് നിയമലംഘനങ്ങളും പരിഗണിക്കാന്‍ നിര്‍ദേശമുണ്ട്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി. എസ്. കൃഷ്ണമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ എല്ലാ കമ്മിഷന്‍ അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.












Click it and Unblock the Notifications