അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായം
തിരുവനന്തപുരം: പാപ്പനംകോട്ട് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കാന്‍ റവന്യുമന്ത്രി കെ. എം. മാണി തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ 30,000 രൂപ വീതവും കെഎസ്ആര്‍ടിസി 20,000 രൂപ വീതവും നല്‍കും. സാരമായി പരിക്കേറ്റവര്‍ക്ക് 5000 രൂപ വീതം സഹായം നല്‍കും. നിസ്സാരമായി പരിക്കേറ്റവര്‍ക്ക് 1000 രൂപയും സഹായമായി അനുവദിക്കും.
രണ്ടു പേരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പെട്ട ആറ് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications