കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരം ബസ്സപകടം: മരണം രണ്ടായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാപ്പനംകോട്ട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

നേമം കാരയ്ക്കാമണ്ഡപം സായിഭവനില്‍ ഗോപാലകൃഷ്ണപിള്ള (55), നേമം ശാന്തിവിളയില്‍ രഞ്ജിത് (20) എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

യാത്രക്കാരെ അമിതമായി കുത്തിനിറച്ചതും അമിതവേഗതയിലായിരുന്നതുമാണ് ബസ് മറിയാന്‍ കാരണമായത്.

തിരുവനന്തപുരത്ത് ബസ് മറിഞ്ഞ് ഒരു മരണം
ഡിസംബര്‍ 20, 2004

തിരുവനന്തപുരം: വെള്ളായണിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. 74 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 11 പേരുടെ നില ഗുരുതരമാണ്.

കാരയ്ക്കാമണ്ഡലം സായി സദനത്തില്‍ ഗോപാലകൃഷ്ണപിള്ളയാണ് മരിച്ചത്. ഡിസംബര്‍ 20 തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് അപകടം നടന്നത്. ഊരുരുട്ടമ്പലത്തില്‍ നിന്ന് നഗരത്തിലേക്ക് അമിതവേഗതയില്‍ വരികയായിരുന്ന ബസ് പാപ്പനംകോട് രാഗം തിയേറ്ററിനടുത്തു വച്ച് എതിരെ വരികയായിരുന്ന ഒരു ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മറിഞ്ഞത്. ബസ്സില്‍ അമിതമായി യാത്രക്കാരുണ്ടായിരുന്നു.

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, പിആര്‍എസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X