അഹമ്മദീയ മുസ്ലീം സമ്മേളനം പഞ്ചാബില്‍
കോഴിക്കോട്: ആഗോള അഹമ്മദീയ മുസ്ലീം ജമാഅത്ത് 113-ാം വാര്‍ഷികസമ്മേളനം പഞ്ചാബിലെ ഗുരുദാസ്പൂരില്‍ 2005 ഡിസംബര്‍ 26 മുതല്‍ 28 വരെ നടക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി 50,000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സെയ്ദ് തന്‍വീര്‍ അഹമ്മദ് അറിയിച്ചു.
രാവിലെ 10 മുതല്‍ ഒരു മണിവരെയും രണ്ടര മുതല്‍ അഞ്ചുമണി വരെയുമുള്ള രണ്ടു ഭാഗങ്ങളായാണ് സമ്മേളനം നടക്കുക. ഡിസംബര്‍ 28ന് രണ്ടര മുതല്‍ അഞ്ചരമണി വരെ നടക്കുന്ന സമാപനസമ്മേളനത്തില്‍ അഹമ്മദീയ സമുദായനേതാവ് ഹദ്റത്ത് മിര്‍സ മസ്റൂര്‍ അഹമ്മദ് പങ്കെടുക്കും.
സ്നേഹം മാത്രം, വിദ്വേഷമരുത് എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം.
115 വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചാബുകാരനായ ഹദ്രത് മിര്‍സ ഗുലാം അഹമ്മദ് രൂപീകരിച്ച അഹമ്മദീയസ ജമാഅത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി നിരവധി ആശുപത്രികളും സ്കൂളുകളും നടത്തുന്നുണ്ട്.












Click it and Unblock the Notifications