ബോട്ടുടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് അനിശ്ചിതകാല പണിമുടക്കില്‍ പങ്കെടുക്കുന്ന ബോട്ടുടമകളെ മുഖ്യമന്ത്രി ഡിസംബര്‍ 24 വെള്ളിയാഴ്ച ചര്‍ച്ചക്കു ക്ഷണിച്ചിട്ടുണ്ടെന്ന് സംസ്ഥാന ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ജനറള്‍ സെക്രട്ടറി ജോസ് സേവ്യര്‍ അറിയിച്ചു.
എന്നാല്‍ ആവശ്യങ്ങളംഗീകരിക്കുന്നതു വരെ സമരം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 28ന് കൊച്ചിയില്‍ 1000ളം ബോട്ടുകള്‍ തുറമുഖം ഉപരോധിക്കും.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബര്‍ 15 മുതല്‍ 4,300ളം വരുന്ന ബോട്ടുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് സമുദ്രമത്സ്യമേഖല സ്തംഭിച്ചിരിക്കുകയാണ്.
ബോട്ടുടമകളുടെ ആവശ്യം അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കു തയ്യാറല്ലെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications