വികസനം വേണമെങ്കില്‍ നയം മാറ്റണം: മുഖ്യമന്ത്രി
കൊച്ചി: കേരളം വികസിക്കണമെങ്കില്‍ എന്തിനെയും വിമര്‍ശിക്കുകയും ചീത്തവശങ്ങള്‍ മാത്രം കാണുകയും ചെയ്യുന്ന ജനങ്ങളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും നയം മാറ്റണമെന്ന് മുഖ്യമന്ത്രി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വ്യവസായ-ടൂറിസം മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തിനെയും സംശയദൃഷ്ടിയോടെ നീരീക്ഷിക്കുന്ന നാം തന്നെയാണ് നമ്മുടെ സംസ്ഥാനത്തില്‍ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസം. കൃഷിക്കായി ഒരു ട്രാക്ടര്‍ രംഗത്തിറക്കിയാല്‍ ഒരു വിഭാഗം അതിനെ എതിര്‍ക്കും. പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്പ്യൂട്ടറിനെതിരായിരുന്നു നമ്മുടെ സമൂഹം.
മാറ്റങ്ങള്‍ വരുന്നതോടൊപ്പം വിമര്‍ശനങ്ങളുമുണ്ടാവും. വിമര്‍ശനങ്ങളെ മറികടക്കാനാവാത്ത ഭരണാധികാരികളാണെങ്കില്‍ സംസ്ഥാനവളര്‍ച്ച മുരടിച്ചു പോകും. മറ്റു സംസ്ഥാനങ്ങള്‍ സ്വാതന്ത്യ്രശേഷം എല്ലാ രംഗങ്ങളിലും വികസിച്ചപ്പോള്‍ കേരളം വളരെക്കുറച്ചേ വികസിച്ചിട്ടുള്ളൂ.
സ്മാര്‍ട്ട് സിറ്റി പദ്ധതി കൊച്ചിയില്‍ നടപ്പാക്കാന്‍ സംസ്ഥാനം ദുബായ്ക്ക് യാതൊരു ഇളവുകളും നല്‍കിയിട്ടില്ല.
വികസനം അവശ്യമായ ഘട്ടത്തില്‍ ഇതവഗണിക്കുന്നത് ഭാവിതലമുറയോടു ചെയ്യുന്ന തെറ്റാണെന്നും സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ക്കെതിരായി സര്‍ക്കാരൊന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications