Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ആസൂത്രണ കമ്മിഷനുമായി ചര്‍ച്ച നടത്തും

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനകാര്യമന്ത്രി വക്കം പുരുഷോത്തമനും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനുമായി ഡിസംബര്‍ 20 തിങ്കളാഴ്ച ചര്‍ച്ച നടത്തും.

കേരളത്തിന് പദ്ധതി വിവിഹം അനുവദിക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ച. 5300 കോടിയുടെ പദ്ധതി വിഹിതം അനുവദിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഉമ്മന്‍ചാണ്ടി കേന്ദ്രമന്ത്രി ഇ. അഹമ്മദുമായി ചര്‍ച്ച നടത്തി. വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക വഴി മാത്രമേ സാക്ഷ്യപ്പെടുത്താനാവൂ എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്താനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഉമ്മന്‍ചാണ്ടി അഹമ്മദിനോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച വൈകുന്നേരം എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും. കേരളത്തിലെ രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചായിരിക്കും ചര്‍ച്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+