മയക്കുമരുന്ന്: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു
കോഴിക്കോട്: മയക്കുമരുന്നു വില്‍പന നടക്കുന്ന ബംഗ്ലാദേശ് കോളനിയില്‍ പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും ഒരു വിഭാഗം ആക്രമിച്ചു. അന്വേഷണത്തിനെത്തിയ പൊലീസുകാരെയും ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ ഷംസുദ്ദീനെയുമാണ് ആക്രമിച്ചത്.
മയക്കുമരുന്നുപയോഗത്തിനെതിരെ യോഗം കൂടിയ നാട്ടുകാരെ മറുവിഭാഗം ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തു. ഇത് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റമുണ്ടായത്.
കയ്യേറ്റം ചെയ്തവരില്‍ മയക്കുമരുന്നു വില്‍പന നടത്തുന്ന ചന്ദ്രന്‍ എന്നയാളെ പിടികൂടി പുറത്തേക്കു കൊണ്ടുവരുമ്പോഴാണ് പൊലീസിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ നടക്കാവ് സ്റേഷനിലെ പൊലീസ് കോണ്‍സ്റബിള്‍ ശശിധരന് പരിക്കേറ്റു.
മയക്കുമരുന്നുപയോഗം മൂലം ഒരു വര്‍ഷത്തോളം ഇരുപതോളം പേര്‍ മരിച്ച ഇവിടമിപ്പോള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കോളനിയിലെ പല വീടുകളിലും മയക്കുമരുന്നു വില്‍പന നടക്കുന്നുണ്ട്.












Click it and Unblock the Notifications