കെപിസി അക്രമം: വണ്ടന്നൂര്‍ സുരേഷ് കീഴടങ്ങി
തിരുവനന്തപുരം: കെപിസിസി യോഗസ്ഥലത്ത് കോണ്‍ഗ്രസ് നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ച കേസിലെ എട്ടാം പ്രതി വണ്ടന്നൂര്‍ സുരേഷ് കീഴടങ്ങി.
കന്റോണ്‍മെന്റ് പൊലീസ് സ്റേഷനിലാണ് സുരേഷ് കീഴടങ്ങിയത്. കെ. മുരളീധരന്റെ അനുയായിയാണ് വണ്ടന്നൂര്‍ സുരേഷ്.
കേസിലെ പ്രതികള്‍ പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും പ്രത്യക്ഷപ്പെടുന്നത് പതിവാണെന്നും പൊലീസ് അവരെ അറസ്റ് ചെയ്യുന്നതില്‍ അലംഭാവം കാണിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് സുരേഷിന്റെ കീഴടങ്ങല്‍.












Click it and Unblock the Notifications