മാറാട്: ഒന്നാം സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു
കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിലെ ഒന്നാം സാക്ഷി സുഗുണന്‍ പ്രതികളെ തിരിച്ചറിഞ്ഞു.
കേസിലെ സാക്ഷിവിസ്താരം ഡിസംബര്‍ 20 തിങ്കളാഴ്ച രാവിലെ പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് മുമ്പാകെ നടത്തിയപ്പോഴാണ് കേസിലെ ദൃക്സാക്ഷിയും ഒന്നാം സാക്ഷിയുമായ സുഗുണന്‍ പ്രതികളെ തിരിച്ചറിഞ്ഞത്.
കേസില്‍ 139 പ്രതികളാണ് നിലവിലുള്ളത്. കേസില്‍ ആകെയുള്ള 148 പ്രതികളില്‍ ഒരാള്‍ മരിച്ചിരുന്നു. രണ്ടു പേരെ ഇതുവരെ പിടികിട്ടിയിട്ടില്ല. അഞ്ച് പേര്‍ കുട്ടികളായതിനാല്‍ ഇവര്‍ ജുവനൈല്‍ നിയമത്തിന്റെ കീഴിലാണ് വരുന്നത്.












Click it and Unblock the Notifications