പാതിരാക്കുര്‍ബാന ഉപേക്ഷിക്കുന്നു
കൊച്ചി: വിശേഷാവസരങ്ങളില്‍ പാതിരാക്കുര്‍ബാനയെന്ന അനുഷ്ഠാനം യാക്കോബായ പള്ളികള്‍ ഉപേക്ഷിക്കുന്നു. ക്രിസ്തുമസിനും പെസഹാവ്യാഴം, ഈസ്റര്‍ തുടങ്ങിയ ദിവസങ്ങളിലും രാത്രി 12മണിക്കുളള കുര്‍ബാന ഇനി രാത്രി ഒന്‍പതു മണി മുതല്‍ 12 മണി വരെയായിരിക്കും.
പാതിരാക്കുര്‍ബാനക്കെത്തുന്ന വിശ്വാസികളുടെ എണ്ണം തീരെ കുറവായതു കൊണ്ടും ആളുകളുടെ സൗകര്യാര്‍ത്ഥവുമാണ് സമയമാറ്റം വരുത്തുന്നതെന്ന് പള്ളി അധികാരികള്‍ അറിയിച്ചു.
കുര്‍ബാനക്കു മുന്നോടിയായുള്ള പ്രാര്‍ത്ഥനാസമയം 12ല്‍ നിന്നും ആറു മണിക്കൂറായി കുറച്ചിട്ടുണ്ട്.












Click it and Unblock the Notifications