സംവരണനിയമം ഭേദഗതി ചെയ്യണം: എന്‍.എസ്.എസ്
ആലപ്പുഴ: പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സംവരണനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് എന്‍.എസ്.എസ് സെക്രട്ടറി നാരായണപ്പണിക്കര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ചേര്‍ത്തല താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നവതിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തുവര്‍ഷം കൂടുമ്പോള്‍ പഠനം നടത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് നിയമമെങ്കിലും കഴിഞ്ഞ 50 വര്‍ഷമായി ഇതുണ്ടായിട്ടില്ല.
നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് തടസമില്ലെന്ന വിദ്യാഭ്യാസമന്ത്രി ഇ.ടി മുഹമ്മദ് ബഷീറിനെ വിമര്‍ശിച്ച നാരായണപ്പണിക്കര്‍ പ്രത്യേക നിയമനം കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ എന്‍.എസ്.എസിനു മേല്‍ സമ്മര്‍ദ്ദമില്ല.
കേരളത്തിലെ യു.ഡി.എഫ് ഭരണം പരാജയമാണെന്ന് നാരായണപ്പണിക്കര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications