Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ക്കറ്റ് ഫെഡ് കുരുമുളക് സംഭരണം തുടങ്ങിയില്ല

തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നുമുള്ള മാര്‍ക്കറ്റ് ഫെഡിന്റെ കുരുമുളക് സംഭരണം തുടങ്ങിയില്ല. സര്‍ക്കാര്‍ തീരുമാന പ്രകാരം ഡിസംബര്‍ 20 തിങ്കളാഴ്ച രാവിലെ കുരുമുളക് സംഭരണം തുടങ്ങേണ്ടിയിരുന്നതാണ്.

സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക ഉത്തരവ് ലഭിക്കാത്തതു മൂലമാണ് മാര്‍ക്കറ്റ് ഫെഡ് കുരുമുളക് സംഭരണം തുടങ്ങാത്തത്.

കിലോക്ക് 75 രൂപ നല്‍കി കര്‍ഷകരില്‍ നിന്നും കുരുമുളക് സംഭരിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുരുമുളക് കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനമായിരുന്നു ഇതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സംഭരണം തുടങ്ങാന്‍ വൈകിക്കുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണ്.

മാര്‍ക്കറ്റ് ഫെഡ് ചെയര്‍മാന്‍ പി. പി. തങ്കച്ചന്‍ ഫെഡറേഷന്റെ അടിയന്തിര ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+