Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് വാര്‍ത്താ ലേഖകര്‍ക്ക് മുഖ്യമന്ത്രിയുടെ വിരുന്ന്

ദില്ലി: ദില്ലിയിലെ പഞ്ചനക്ഷത്രഹോട്ടലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിരുന്നൊരുക്കുന്നത് വിവാദമാകുന്നു. മലയാളി പത്രപ്രവര്‍ത്തകരെ ഒഴിവാക്കി നടത്തുന്ന വിരുന്ന് സര്‍ക്കാരിന്റെ 100ഇന കര്‍മപദ്ധിയുടെ ഫലങ്ങള്‍ വിശദീകരിക്കാനാണെന്നാണ് ഔദ്യോഗികവിശദീകരണം.

എന്നാല്‍ ഐസ്ക്രീം കേസും മാധ്യമങ്ങള്‍ക്കെതിരെയുള്ള അക്രമണങ്ങളും ദേശീയവാര്‍ത്തകളില്‍ ഇടം പിടിച്ച സാഹചര്യത്തില്‍ സര്‍ക്കാരിനെ ന്യായീകരിക്കാനായാണ് വിരുന്നൊരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്.

30ളം ഇംഗ്ലീഷ് മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്കാണ് ഡിസംബര്‍ 20 തിങ്കളാഴ്ച വൈകീട്ട് എട്ടുമണിക്ക് ഹോട്ടല്‍ ഒബ്റോയിയില്‍ നടക്കുന്ന വിരുന്നിനുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. മലയാളത്തിലെ മാധ്യമപ്രവര്‍ത്തകരെ വിരുന്നില്‍ നിന്നൊഴിവാക്കിയത് ഐസ്ക്രീംപ്രശ്നത്തെക്കുറിച്ചുള്ള വിവാദ ചോദ്യങ്ങളൊഴിവാക്കാനാണെന്ന് ആരോപണമുണ്ട്.

തിരുവനന്തപുരത്തു നിന്ന് നേരിട്ടാണ് വിരുന്നിനുള്ള ക്ഷണപത്രികകള്‍ അയച്ചിരിക്കുന്നത്. ചില മാധ്യമങ്ങള്‍ക്ക് ദില്ലിയിലെ കേരളാഹൗസില്‍ നിന്നും പത്രികകളയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+