പെട്രോനെറ്റ്: സര്‍ക്കാര്‍ സഹകരണം വേണം
കൊച്ചി: എല്‍എന്‍ജി പെട്രോനെറ്റ് പദ്ധതി വിജയകരമായി നടപ്പാക്കണമെങ്കില്‍ സര്‍ക്കാര്‍ സഹകരണം കൂടി ആവശ്യമാണെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ഡയറക്ടര്‍ സുരേഷ് മാഥുര്‍ പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് കൊച്ചിയില്‍ സംഘടിപ്പിച്ച ഫോക്കസ് 2020 എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധിക്കുള്ള മൊത്തം ചെലവ് 2,200 കോടിയാണ്. വ്യവസായസ്ഥാപനങ്ങള്‍ക്ക് മറ്റുള്ള നിരക്കിനേക്കാളും കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കാനാണ് എല്‍.എന്‍.ജി തീരുമാനിച്ചിരിക്കുന്നത്. നികുതിയിലും മറ്റും സര്‍ക്കാര്‍ ഇളവുകള്‍ തരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വല്ലാര്‍പാടം തുറമുഖപദ്ധതി രാജ്യത്തിന്റെ തന്നെ പ്രവേശനകവാടമാകുമെന്ന് സെമിനാറില്‍ സംസാരിച്ച കൊച്ചി പോര്‍ട്ട്ട്രസ്റ് ഡപ്യൂട്ടി സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വലിയ കപ്പലുകളില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ ഇറക്കാന്‍ സാധിച്ചില്ലെങ്കില്‍ പദ്ധതിക്കു വളര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ എം.പി എസി ജോസ്, എന്‍.സി ജോണ്‍, പോള്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications