ബെസ്റ് ബേക്കറി:സഹീറ വീണ്ടും മൊഴിമാറ്റി
മുംബൈ: ബെസ്റ് ബേക്കറി കേസിലെ മുഖ്യപ്രതി സഹീറ ഷെയ്ഖ് വീണ്ടും മൊഴിമാറ്റി.സംഭവം നടക്കുന്ന സമയത്ത് തന്റെ അമ്മയുടെ സഹോദരനായ ക്വാസര്‍ അവിടെയുണ്ടായിരുന്നില്ലെന്നാണ് സഹീറ പ്രത്യേക കോടതി മുന്‍പാകെ മൊഴി നല്‍കിയത്. നേരത്തെ നല്‍കിയ മൊഴിയില്‍ സംഭവം നടക്കുന്നതിന് ക്വാസര്‍ സാക്ഷിയായിരുന്നുവെന്ന് സഹീറ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് റെക്കോഡുകളില്‍ ക്വാസറിനെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.
താന്‍ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ മാത്രമെ ഒപ്പിട്ടുവുള്ളൂവെന്നു പറഞ്ഞ സഹീറ സംഭവം നടക്കുന്ന സമയത്ത് പരിസരം നിറയെ പുകയായിരുന്നതിനാല്‍ തനിക്കൊന്നും കാണാന്‍ സാധിച്ചില്ലെന്നും കോടതിയെ അറിയിച്ചു.
സംഭവത്തില്‍ സാഹിറയുടെ അമ്മയും രണ്ടു സഹോദരന്മാരും പ്രതികള്‍ക്കനുകൂലമായി മൊഴിമാറ്റിപ്പറഞ്ഞിരുന്നു.
സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഈ കേസ് മുംബൈയിലെ പ്രത്യേകകോടതിയില്‍ നടക്കുന്നത്.












Click it and Unblock the Notifications