സമുദായസംഘടനകളുടെ പിന്തുണ തേടുന്നു: പിണറായി
കാസര്‍ഗോഡ്: ജനാധി പത്യവിരുദ്ധപാര്‍ട്ടിയായ ബിജെപി കേരളത്തില്‍ മൂന്നാംമുന്നണി രൂപീകരിച്ചാല്‍ സമൂഹവ്യവസ്ഥയാകെ തകിടംമറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സിപിഎം കാസര്‍ഗോഡ് ജില്ലാസമ്മേളനം ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ സമുദായസംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. സമുദായ സംഘടനകളെടുത്തിരിക്കുന്ന പുതിയ നിലപാട് അവരുടെ തന്നെ ലക്ഷ്യങ്ങള്‍ക്കു തിരിച്ചടിയാകുമെന്ന് എന്‍എസ്എസിനേയും എസ്എന്‍ഡിപിയേയും പേരെടുത്തു പറയാതെ പിണറായി അഭിപ്രായപ്പെട്ടു. സമുദായസംഘടനകള്‍ രൂപീകരിച്ച മുന്‍ഗാമികളുടെ നിലപാടിനെതിരാണ് ഇവയുടെഇപ്പോഴത്തെ നേതാക്കന്മാരെടുത്തിരിക്കുന്ന തീരുമാനം.
ആര്‍.എസ്.എസിനെതിരായിരുന്നു ശ്രീനാരായണ ഗുരുവെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications