Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള: കോടതി നിര്‍ദേശം നടപ്പാക്കും

ദില്ലി: ശീതളപാനീയങ്ങളുടെ പുറത്ത് കീടനാശിനിയുടെ അളവ് രേഖപ്പെടുത്തണമെന്ന രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് കേന്ദ്രമന്ത്രി ശരത് പവാര്‍ ലോക്സഭയില്‍ അറിയിച്ചു.

ശീതളപാനീയങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രിസഭാസമിതി പഠനം നടത്തിവരികയാണ്. പഠനറിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും. കോളകളിലെ കീടനാശിനി സാന്നിധ്യത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയമാണ് നടപ്പാക്കേണ്ടത്-മന്ത്രി പറഞ്ഞു.

ശീതളപാനീയമുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ കീടനാശിനി കലര്‍ന്നിരിക്കുന്നത് ഉല്‍പന്നങ്ങളെ മലിനമാക്കുന്നുണ്ടെന്ന് സംയുക്ത പാര്‍ലമെന്‍ററി സമിതി ചൂണ്ടിക്കാട്ടിയതായി പവാര്‍ അറിയിച്ചു.വളങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുമ്പോള്‍ വെള്ളത്തില്‍ അതിന്‍െറ അംശംകലരുമെന്നും വെള്ളത്തില്‍പോലും ഇത്തരം കീടനാശിനി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് തടയാന്‍ വിപുലമായ നിയമം കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+