ഐസ്ക്രീം: വിധി മാറ്റിവച്ചു
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ സ്ത്രീ പീഡന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈകോടതി നീട്ടിവച്ചു. ഈ കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി. കേസ് വിധി പ്രഖ്യാപിക്കാനായി ജസ്റീസ് കെ.പത്മനാഭന്‍ നായര്‍ മാറ്റിവച്ചു.
ഇനി കോടതി ക്രിസ്മസ് അവധിക്ക് ശേഷമേ ചേരുകയുള്ളു. ജനുവരി രണ്ടിനാണ് അടുത്ത് കോടതി കൂടുന്നത്. കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി നേരത്തെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മുഖ്യസാക്ഷി റജീനയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സ്റേ മാറ്റാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
സര്‍ക്കാരിനെതിരെ കോടതി ചില പരാമര്‍ശങ്ങള്‍ കോടതി നടത്തിയിരുന്നു. വ്യവസായ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടും വിമര്‍ശനത്തിനിടയാക്കി. അവസാന ദിവസം സര്‍ക്കാരിന്റെ വാദമാണ് കോടതി കേട്ടത്.












Click it and Unblock the Notifications