ഐസ്ക്രീം: വിവരങ്ങള്‍ മറച്ചുവെന്ന് ആരോപണം
കൊച്ചി: ഐസ്ക്രീം കേസില്‍ പ്രധാനപ്പെട്ട പല വിവരങ്ങളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിയും മറച്ചുവച്ചുവെന്ന് അന്വേഷി അഭിഭാഷകനായ എം.എസ് മധുസൂദനന്‍ ആരോപിച്ചു. കേസിലെ സ്റേ നീക്കണമെന്നാവശ്യപ്പെടുന്ന സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.
കേസില്‍ റജീനക്കു പുറമെ മൂന്നു പെണ്‍കുട്ടികള്‍ കൂടി കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി നല്‍കിയിരുന്നുവെങ്കിലും ആ മൊഴികളും കേസ് ഡയറിയും മുന്‍പ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഇപ്പോള്‍ കേസ് ഡയറി കോടതിയക്കു മുന്‍പിലെത്തിയതിനാല്‍ ഹൈക്കോടതിക്ക് സ്വമേധയാ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയുമെന്നും അന്വേഷി അഭിഭാഷകന്‍ ബോധിപ്പിച്ചു.
എന്നാല്‍ കേസന്വേഷണത്തില്‍ അപാകതിയില്ലെന്ന് സുപ്രീംകോടതി വരെ അംഗീകരിച്ചതാണെന്ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ പി.സി ഐപ്പ് ബോധിപ്പിച്ചു. പൊലീസിനു നല്‍കിയ സാക്ഷിമൊഴികള്‍ സത്യമായി കണക്കാക്കാമെന്നു പറഞ്ഞ പ്രോസിക്യൂട്ടര്‍ ഇതില്‍ നിന്നും കേസിലുള്‍പ്പെട്ട മറ്റു പ്രതികള്‍ കുറ്റക്കാരാണെന്നു വ്യക്തമാകുന്നതായും വാദിച്ചു.
പീഡനത്തിനിരയായ ബേബി എന്ന പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്റെ കക്ഷിക്കെതിരെ കേസെടുത്തതെന്ന് ആറാംപ്രതി കളരിക്കല്‍ ബഷീറിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അതേ മൊഴിയില്‍ തന്നെ കുഞ്ഞാലിക്കുട്ടിയുടെ പേരു പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 20 തിങ്കളാഴ്ചയോടു കൂടി ഐസ്ക്രീം കേസില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായി.


Click it and Unblock the Notifications