ബിജെപിക്കാരെ വെറുതെ വിട്ടു
മട്ടന്നൂര്‍: സി.പി.എം പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ 14 ബി.ജെ.പി പ്രവര്‍ത്തകരെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി വെറുതെവിട്ടു.
ഉളിക്കല്‍ എരുത് കടവിലെ സി.പി.എം പ്രവര്‍ത്തകരായ തയ്യില്‍ ചന്ദ്രോത്ത് രാജീവന്‍, കുന്നേല്‍ ഷാജന്‍, തോമസ് എന്നിവരെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന കേസില്‍ ബി.ജെ.പി പ്രവര്‍ത്തകരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രാജന്‍ തട്ടില്‍ വെറുതെവിട്ടത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ വന്ന ജീപ്പും ഡ്രൈവറെയും സി.പി.എമ്മുകാര്‍ ഇരിട്ടി പോലീസ് സ്റേഷനില്‍ ഏല്‍പിച്ചതിനെതുടര്‍ന്ന് വിട്ടുകിട്ടാനായി സി.പി.എം പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയതിനാണ് പോലീസ് ബി.ജെ.പിക്കാരുടെ പേരില്‍ കേസെടുത്തിരുന്നത്. 1999 ഓഗസ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.












Click it and Unblock the Notifications