കേരളത്തിന് 5,369കോടിയുടെ വാര്‍ഷിക പദ്ധതി
ദില്ലി: 2005---2006 സാമ്പത്തിക വര്‍ഷത്തില്‍ 5,369 കോടിയുടെ വാര്‍ഷിക പദ്ധതി നടപ്പാക്കാന്‍ ആസൂത്രണ കമ്മീഷന്‍ കേരള സര്‍ക്കാരിന് അനുമതി നല്‍കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആസൂത്രണകമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മോണ്ടെക് സിംഗ് അഹൂവാലിയയും ദില്ലിയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.മുന്‍പ് പദ്ധതി വിഹിതമായി 5,111കോടി രൂപയായിരുന്നു കണക്കാക്കിയിരുന്നത്.
പദ്ധതി നടപ്പാക്കലില്‍ നല്ല മാതൃക കാണിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോടാവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യ സുരക്ഷ, പ്രദേശിക ഭരണം, സാങ്കേതിക വിദ്യാഭ്യാസം തുടങ്ങിയവ കേരളം നടപ്പാക്കുന്ന രീതി കമ്മീഷന്‍ വീക്ഷിക്കുമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വരുംതലമുറയുടെ പ്രധാനപ്രശ്നങ്ങള്‍ മുന്നില്‍ കണ്ടു പദ്ധതികള്‍ നടപ്പാക്കാനും ജലസേചനം, ജലവിതരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടൂറിസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തി വിദേശനിക്ഷേപം വര്‍ദ്ധിപ്പിക്കാനും സംസ്ഥാനം ശ്രമിക്കണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യം, കുടുംബക്ഷേമംതുടങ്ങിയ മേഖലകളിലല്ലാ സംസ്ഥാനം പ്രശ്നങ്ങള്‍ നേരിടുന്നതെന്ന് കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘം അറിയിച്ചിരുന്നു. കേന്ദ്രസഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുവാന്‍ നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്ന് ചര്‍ച്ചക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.












Click it and Unblock the Notifications