കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരുന്നിലും കുഞ്ഞാലിക്കുട്ടി പ്രശ്നം

  • By Staff
Google Oneindia Malayalam News

ദില്ലി: പഞ്ചനക്ഷത്രഹോട്ടലില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ വിരുന്നുസല്‍ക്കാരത്തിലും കുഞ്ഞാലിക്കുട്ടിപ്രശ്നം ഉയര്‍ന്നു.

ഡിസംബര്‍ 20 തിങ്കളാഴ്ച രാത്രി എട്ടിന് മുന്തിയ വിദേശമദ്യത്തിന്റെ അകമ്പടിയോടെ നടത്തിയ വിരുന്നു സര്‍ക്കാരത്തിനിടയ്ക്ക് സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കവെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇക്കാര്യം മുന്‍സര്‍ക്കാരന്വേഷിച്ചതാണെന്നും മന്ത്രി കുറ്റക്കാരനല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കേസിപ്പോള്‍ കോടതിയുടെ പരിഗണനയിലാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

ദില്ലിയിലെ ഒബ്റോയി ഹോട്ടലില്‍ നടന്ന വിരുന്നുസല്‍ക്കാരത്തില്‍ ക്ഷണം ലഭിച്ച 30ളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറി, ഐഎഎസ് ഉദ്യോഗസ്ഥരായ ജിജി തോംസണ്‍, ജോസ് സിറിയക് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X