സോണിയയുടെ സന്ദര്‍ശനം 29ന്
ദില്ലി: സോണിയാഗാന്ധി 2004 ഡിസംബര്‍ 29ന് കേരളം സന്ദര്‍ശിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സ്ഥീരീകരിച്ചത്. സോണിയയുടെ കേരളാസന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി അഹമ്മദ് പട്ടേല്‍ സ്ഥിരീകരിച്ചു. നേരത്തെ 30ന് കേരളം സന്ദര്‍ശിക്കാനായിരുന്നു സോണിയയുടെ പരിപാടി.
കുഞ്ഞാലിക്കുട്ടി വിവാദത്തെ തുടര്‍ന്ന് സോണിയാഗാന്ധി കേരളാസന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
കുഞ്ഞാലിക്കുട്ടി പ്രശ്നത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരളാസന്ദര്‍ശനം റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications