വ്യാജഫാക്സ് കേസ് തുടരാന്‍ ഉത്തരവ്
തിരുവനന്തപുരം: മുന്‍സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഉള്‍പ്പെട്ട വ്യാജഫാക്സ് കേസ് തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി കൈകാര്യം ചെയ്യുന്ന ഈ കേസിലുള്ള നടപടികള്‍ ഇതുവരെ ഹൈക്കോടതി സ്റേ ചെയ്തിരുന്നു.
രാജ്യസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എ.ഐ.സി.സിയില്‍ നിന്നും വന്ന സന്ദേശം വ്യാജമാണെന്നതാണ് കേസിനാധാരം. വ്യാജസന്ദേശ വിഷയത്തില്‍ വക്കവും ഉള്‍പ്പെട്ടിരുന്നെന്ന് ആരോപണമുണ്ടായിരുന്നു.
ഈ കേസില്‍ വക്കം പുരുഷോത്തമന്‍ കോടതിക്കു മുന്‍പാകെ ഹാജരാകുന്നതു തടഞ്ഞുകൊണ്ടുള്ള സ്റേ 2005 ജനുവരി അഞ്ചുവരെ നീട്ടിയിട്ടുണ്ട്. കേസിലുള്ള വാദം ജനുവരി അഞ്ചിനു തുടരും. അഞ്ചിനു ശേഷം കോടതി ഉത്തരവിട്ടാല്‍ വക്കത്തിനു മജിസ്ട്രറ്റ് കോടതി മുന്‍പാകെ ഹാജരാകേണ്ടി വരും.
കേസില്‍ തന്നെകോടതിക്കു മുന്‍പാകെ ഹാജരാകാതിരിക്കാനനുവദിക്കണമെന്നു കാണിച്ച് വക്കം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നതിനെ തുടര്‍ന്ന കേസിലുള്ള നടപടികള്‍ ഹൈക്കോടതി സ്റേ ചെയ്തിരുന്നു.
ഇക്കാര്യം വിശദീകരിച്ച് വക്കം മജിസ്ട്രേറ്റിന് കത്തയച്ചിരുന്നതു വിവാദമായിരുന്നു.
മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി, അന്നത്തെ യു.ഡി.എഫ് കണ്‍വീനറായിരുന്ന ഉമ്മന്‍ചാണ്ടി എന്നിവര്‍ കേസിലെ സാക്ഷികളാണ്.












Click it and Unblock the Notifications