ആസിഫ് സര്‍ദാരിയെ വീണ്ടും അറസ്റുചെയ്തു
ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയെ പാക് സര്‍ക്കാര്‍ വീണ്ടും അറസ്റു ചെയ്തു. ഒരു ജഡ്ജിയുടെയും മകന്റെയും കൊലപാതകക്കുറ്റം ചുമത്തി കഴിഞ്ഞ എട്ടുവര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന സര്‍ദാരിക്ക് ഒരു മാസം മുന്‍പു നല്‍കിയ ജാമ്യം പിന്‍വലിച്ചു കൊണ്ട് ഭീകരവിരുദ്ധകോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്.
കറാച്ചിയില്‍ കാത്തുനിന്ന അനുയായികള്‍ക്കിടയിലേക്കു വിമാനത്തില്‍ നിന്നിറങ്ങി വരികയായിരുന്ന സര്‍ദാരിയെ ഒരു സംഘം പൊലീസ് കമാന്‍ഡോകള്‍ അറസ്റുചെയ്തു കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ, സര്‍ദാരിക്ക് ജാമ്യമില്ലാ അറസ്റു വാറണ്ട് പുറപ്പെടുവിച്ച ഭീകരവിരുദ്ധകോടതി ജഡ്ജി പീര്‍ അലി ഷായെ സിന്ധ് ഹൈക്കോടതി സ്ഥലം മാറ്റി.












Click it and Unblock the Notifications