Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലു പ്രശ്നത്തില്‍ അന്വേഷണം തുടങ്ങി

പട്ന: കേന്ദ്രറെയില്‍വെമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവ് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന ആരോപണത്തെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിസംബര്‍ 22 ബുധനാഴ്ച അന്വേഷണം ആരംഭിച്ചു.

കമ്മിഷന്‍ ഉപദേഷ്ടാവ് കെ. ജെ. റാവുവാണ് അന്വേഷണം നടത്തുന്നത്. പട്നയില്‍ ലാലു ദളിത്സ്ത്രീകള്‍ക്കിടയില്‍ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നാണ് ആരോപണം.

മാറ്റിവച്ച ആര്‍ജെഡി റാലിയെ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്മിഷന്‍ ഉപദേഷ്ടാവ് ശേഖരിച്ചു. നഗരത്തില്‍ നിന്ന് നീക്കിയ പോസ്ററുകളെ കുറിച്ചും ബാനറുകളെ കുറിച്ചും റാലിക്കായി ബുക്ക് ചെയ്ത ബസ്സുകളെ കുറിച്ചും കമ്മിഷന്‍ ഉപദേഷ്ടാവ് വിവരങ്ങള്‍ ശേഖരിച്ചു.

തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ലാലുവിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

റാലി നീട്ടിവയ്ക്കുന്നതായി അറിയിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സ്ത്രീകള്‍ക്ക് മധുരം നല്‍കുന്നതിനായി താന്‍ മുമ്പും പണം നല്‍കിയിട്ടുണ്ടെന്ന് ലാലു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+