കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ: കുറ്റകൃത്യങ്ങളില്‍ ആശങ്ക

  • By Staff
Google Oneindia Malayalam News

ദില്ലി: സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങളിലും ഇന്ത്യന്‍ സിനിമകളില്‍ വര്‍ദ്ധിച്ചു വരുന്ന അശ്ലീലതയിലും രാജ്യസഭ ആശങ്ക പ്രകടിച്ചു. ഇത്തരം സിനിമകള്‍ നിരോധിക്കണമെന്നും പാര്‍ട്ടിക്കതീതമായി എല്ലാവരും ആവശ്യമുന്നയിച്ചു.

എം.എം അഗര്‍വാളാണ് ഈ പ്രശ്നം രാജ്യസഭയില്‍ അവതിരിപ്പിച്ചത്. ഇതേത്തുടര്‍ന്ന് വിവരസാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനിടയുള്ള ഐടി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും വിവിധ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ചെറിയ കുട്ടികളെപ്പോലും ഇത്തരം സംവിധാനങ്ങള്‍ വഴിതെറ്റിക്കുന്ന കാര്യവും രാജ്യസഭയില്‍ ചര്‍ച്ചക്കു വന്നു.

ടി.വികളില്‍ സംപ്രേഷണം ചെയ്യുന്ന ഹിന്ദി സിനിമകളില്‍ അശ്ലീലരംഗങ്ങളുണ്ടെന്ന അഗര്‍വാളിന്റെ പ്രസ്താവനയോട് സിനിമാതാരം ജയാബച്ചന്‍ യോജിച്ചില്ല. ഹിന്ദി സിനിമകളില്‍ മാത്രമല്ലാ, ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന അന്യഭാഷാ ചിത്രങ്ങളിലും ഇത്തരം രംഗങ്ങളുണ്ടെന്ന അവരുടെ അഭിപ്രായത്തോട് ഭൂരിഭാഗം പേരും യോജിപ്പു പ്രകടിപ്പിച്ചു. ഇത്തരം സിനിമകള്‍ പരിശോധനയ്കു ശേഷമെ സംപ്രേഷണം ചെയ്യാവൂയെന്നും രാജ്യസഭയില്‍ അഭിപ്രായമുയര്‍ന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X