ഇടുക്കി: അച്യുതാനന്ദന്‍ പക്ഷത്തിന് നേട്ടം
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ അച്യുതാനന്ദന്‍ പക്ഷത്തിന് മേല്‍ക്കൈ. മൂന്നാറില്‍ നടന്ന ഇടുക്കി പ്രതിനിധി സമ്മേളനത്തില്‍ ജില്ലാസെക്രട്ടറിയായി അച്യുതാന്ദന്‍ ഗ്രൂപ്പിലെ എം.എം മണി വീണ്ടു തെരഞ്ഞെടുക്കപ്പെട്ടു. ഇത് ആറാംതവണയാണ് മണി ഇടുക്കി ജില്ലാസെക്രട്ടറിയാവുന്നത്.
സംസ്ഥാന രാഷ്ട്രീയപ്രശ്നങ്ങളില്‍ അച്യുതാനന്ദന്റെ തുറന്ന സമീപനവും കര്‍ശന നിലപാടുകളും പാര്‍ട്ടി അണികളെ സ്വാധീനിച്ചുവെന്നാണ് കണക്കുകൂട്ടല്‍.
പിണറായി വിഭാഗത്തിലെ ചിലനേതാക്കളുടെ ആര്‍ഭാടജീവിതവും ഐസ്ക്രീം പോലുള്ള പ്രശ്നങ്ങളില്‍ പിണറായി സ്വീകരിച്ച അയഞ്ഞ നയങ്ങളും സാധാരണപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിനു തെളിവാണ് ഇവിടെ പിണറായി പക്ഷത്തിനേറ്റ പരാജയമെന്നാണ് പൊതുവായ അഭിപ്രായം.












Click it and Unblock the Notifications