തലായിയില്‍ ഫിഷിംഗ് ഹാര്‍ബറിന് അനുമതി
ദില്ലി: തലശേരിക്കടുത്ത് തലായിയില്‍ ഫിഷിംഗ് ഹാര്‍ബറിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
എംപിമാരായ എസ്. സതീദേവി, എ. പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ കേന്ദ്രമന്ത്രി ശരത്പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഫിഷിംഗ് ഹാര്‍ബറിന് അനുമതി നല്‍കാന്‍ തീരുമാനമായത്.
1967 മുതല്‍ തലശേരി മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടുവരുന്നതാണ് തലായിയില്‍ ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുക എന്നത്. ഫിഷിംഗ് ഹാര്‍ബര്‍ സ്ഥാപിക്കുന്നത് ഏഴായിരത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമാകും.
ഫിഷിംഗ് ഹാര്‍ബറിന് അനുമതി നല്‍കിയതായി വാര്‍ത്താലേഖകരെ അറിയിച്ച ശരത്പവാര്‍ അടുത്ത മാസം കേരളം സന്ദര്‍ശിക്കുമെന്നും പറഞ്ഞു.












Click it and Unblock the Notifications