എയര്‍ ഇന്ത്യാ എക്സ്പ്രസ് മാര്‍ച്ച് 27 മുതല്‍
കൊച്ചി: കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളില്‍ നിന്നും 2005 മാര്‍ച്ച് 27 മുതല്‍ ചെലവു കുറഞ്ഞ എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസുകള്‍ തുടങ്ങുമെന്ന് എയര്‍ ഇന്ത്യാ ചെയര്‍മാന്‍ വി. തുളസീദാസ് അറിയിച്ചു.
ഇപ്പോഴുള്ള നിരക്കിനെക്കാളും വളരെ കുറഞ്ഞ നിരക്കായിരിക്കും ഈ സര്‍വീസുകള്‍ക്ക് ഈടാക്കുന്നത്. കൃത്യമായ നിരക്കു സംബന്ധിച്ച തീരുമാനം 2005 ജനുവരിയിലെ ഉണ്ടാവുകയുള്ളൂ.
എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതിന് 14 പുതിയ വിമാനങ്ങള്‍ ലഭ്യമാക്കും. ഇവയില്‍ ആറെണ്ണം മാര്‍ച്ചില്‍ തന്നെ സര്‍വീസാരംഭിക്കും.
ഗള്‍ഫ് മലയാളികളുടെ ഏറെക്കാലത്തെ ആവശ്യത്തിനു ശേഷമാണ് ചെലവുകുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.












Click it and Unblock the Notifications