Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹവാല കേസില്‍ നാലാം പ്രതി അറസ്റില്‍

കോഴിക്കോട്: കോടികളുടെ ഹവാല ഇടപാട് കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ് ചെയ്തു.

മലപ്പുറം ആനമങ്ങാട് മങ്ങാടന്‍ പറമ്പത്ത് ഷംസുദ്ദീന്‍ (33) ആണ് അറസ്റിലായത്. കേസിലെ നാലാം പ്രതിയാണ് ഇയാള്‍. രണ്ടാം പ്രതി മലപ്പുറം തച്ചിങ്ങനാടം നല്ലൂര്‍ ഇലഞ്ഞിക്കല്‍ അബ്ദുള്‍ ലത്തീഫ് എന്ന നാസറിന് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചത് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഈ അക്കൗണ്ടുകളിലൂടെ 120 കോടിയുടെ ഹവാല പണം കേരളത്തിലേക്ക് കടത്തിയിരുന്നു.

മലപ്പുറത്തു വച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജുവാണ് ഇയാളെ അറസ്റ് ചെയ്തത്. ഡിസംബര്‍ 22 ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

കേസിലെ ഒന്നാം പ്രതി ചാവക്കാട് പുന്ന വലിയപറമ്പില്‍ അബ്ദുള്‍ കരീം നേരത്തെ പൊലീസിന്റെ പിടിയിലായിരുന്നു. വടക്കാഞ്ചേരി പറളിക്കാട് ദേവികവില്ലയില്‍ ജയപ്രകാശ് ആണ് കേസിലെ മൂന്നാം പ്രതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+