കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐജിക്കെതിരെ ഡിഐജി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐജിനല്‍കിയ രഹസ്യറിപ്പോര്‍ട്ടില്‍ തനിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന പരാതിയുമായി ഡിഐജി മനുഷ്യാവകാശ കമ്മീഷനില്‍.

വിജിലന്‍സ് ഐജി ശങ്കര്‍ റെഡ്ഢിക്കെതിരെ പൊലീസ് അക്കാദമി ഡിഐജി സഞ്ജീവ് കുമാര്‍ പട്ജോഷിയാണ് പരാതി നല്‍കിയിരിക്കുന്നത്.

2002ല്‍ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സഞ്ജീവ് കുമാര്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസ് കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ട് നല്‍കരുതെന്നും ശങ്കര്‍ റെഡ്ഢി പറഞ്ഞിരുന്നു. പ്രതികളെ രക്ഷിക്കാനുള്ള ഐജിയുടെ താല്‍പര്യം അവഗണിച്ച് പ്രതികളെ അറസ്റു ചെയ്തതിന്റെ പേരില്‍ തന്നെ കേന്ദ്രഡെപ്യൂട്ടേഷനിലേക്ക് സ്ഥലം മാറ്റുകയും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ മോശമായ പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തെന്നാണ് ഡിഐജി പരാതി നല്‍കിയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X