കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്ന് കോണ്‍. നേതാക്കള്‍
തിരുവനന്തപുരം: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്ന് കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നു.
വി. എം. സുധീരന്‍, എം. പി. ഗംഗാധരന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് സുരേഷ് ബാബു, കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരാണ് കുഞ്ഞാലിക്കുട്ടി പ്രശ്നം യോഗത്തില്‍ ഉന്നയിച്ചത്.
സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് സുരേഷ് ബാബു ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെടണമെന്നും രാജിവച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും വി. എം. സുധീരന്‍ പറഞ്ഞു. പ്രശ്നം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എം. പി. ഗംഗാധരന്‍ ആഞ്ഞടിച്ചു. ധാര്‍മികതയുടെ പേരിലാണ് മുമ്പ് ആന്റണിയും കരുണാകരനും രാജിവച്ചതെന്നും ധാര്‍മികതയുടെ പേരില്‍ കുഞ്ഞാലിക്കുട്ടിയോട് രാജി ആവശ്യപ്പെടണമെന്നും ഗംഗാധരന്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടി പ്രശ്നം സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിച്ചതായി സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
യോഗത്തില്‍ തുടക്കം മുതലേ കുഞ്ഞാലിക്കുട്ടി പ്രശ്നം ഉന്നയിക്കപ്പെട്ടു. ചര്‍ച്ചാവിഷയം വഴിതിരിച്ചുവിടാനുള്ള ചില നേതാക്കളുടെ ശ്രമം ഫലിച്ചില്ല. യോഗം വൈകീട്ട് ആറ് മണിവരെ തുടരും.












Click it and Unblock the Notifications