കെപിസിസി യോഗം ആരംഭിച്ചു
തിരുവനന്തപുരം: കെപിസിസി നിര്‍വാഹക സമിതി യോഗം ആരംഭിച്ചു. ഡിസംബര്‍ 22 ബുധനാഴ്ച രാവിലെ 11.15നാണ് യോഗം തുടങ്ങിയത്.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ. കെ. ആന്റണി, കെ. മുരളീധരന്‍, വയലാര്‍ രവി തുടങ്ങിയ പ്രമുഖനേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കെ. കരുണാകരനും രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഡിസിസി പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഐസ്ക്രീം കേസില്‍ സിബിഐ അന്വേഷണത്തിന് യോഗത്തില്‍ ആവശ്യപ്പെടുമെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പ്രശ്നം ഉന്നയിക്കുമെന്ന് വി. എം. സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും അറിയിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പ്രശ്നം അജണ്ടയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഈ നേതാക്കള്‍ പ്രശ്നം ഉന്നയിച്ചാല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ നിര്‍വാഹമില്ല.
യുഡിഎഫ് നേതൃത്വത്തിനെതിരെയും സര്‍ക്കാരിനെതിരെയും കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകള്‍ നടത്തുന്ന വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചാവിഷയമാവും. വൈകുന്നേരമാണ് യോഗം സമാപിക്കുന്നത്.












Click it and Unblock the Notifications