Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസഭാസീറ്റ് ലഭിക്കണമെന്ന് മാണി

തിരുവനന്തപുരം: രാജ്യസഭാസീറ്റിനായുള്ള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു. സീറ്റു വിട്ടുകൊടുക്കില്ലെന്ന നിലപാട് കെപിസിസി ആവര്‍ത്തിക്കുമ്പോള്‍ ഈ സ്ഥാനം തങ്ങള്‍ക്കു ലഭിക്കണമെന്ന് നിലപാടിലാണ് മാണി ഗ്രൂപ്പ്. ഈ ആവശ്യം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയോട് പാര്‍ട്ടി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 20 തിങ്കളാഴ്ച കൊച്ചിയില്‍ മന്ത്രി സി.എഫ് തോമസിലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീറ്റു ലഭിക്കണമെന്ന ആവശ്യം പാര്‍ട്ടി ഔദ്യോഗികമായി ഉന്നയിക്കുകയും ചെയ്തു. ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനും മാണി ഫാക്സ് സന്ദേശമയച്ചിട്ടുണ്ട്.

വി.വി രാഘവന്റെ മരണം മൂലം ഒഴിവു വന്ന സീറ്റിലേക്ക് ഹൈക്കമാന്‍ഡ് ആദ്യം പരിഗണിച്ചത് എ.കെ ആന്റണിയെയാണെങ്കിലും അദ്ദേഹം നിരസിച്ചതിനെ തുടര്‍ന്നാണ് മറ്റു കക്ഷികള്‍ സീറ്റിനായുള്ള ആവശ്യം ഉന്നയിച്ചുതുടങ്ങിയത്.

തെരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഡിസംബര്‍ 28ആണ്. ഇതിനുമുന്‍പ് കെപിസിസി തെരഞ്ഞെടുപ്പുസമിതി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അവസാനതീരുമാനം പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+