ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ പിടിമുറുക്കുന്നു
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെയും ഉന്നതരെയും സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമായ നിലപാടെടുപ്പിക്കാന്‍ ഓണ്‍ലൈന്‍ ലോട്ടറി കമ്പനികള്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ചില മലയാളപത്രങ്ങളുടെ പ്രതിനിധികളുള്‍പ്പെട്ട സംഘം ഈ കമ്പനികളുടെ ചെലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ സ്ഥലങ്ങളിലും പര്യടനം നടത്തുകയാണ്.
ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ക്കനുകൂലമായി വന്ന ഹൈക്കോടതി വിധിയുടെ പിന്‍തുടര്‍ച്ചയാണിത്. നികുതിയടയ്ക്കുന്നവര്‍ക്ക് അന്യസംസ്ഥാനലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാമെന്നായിരുന്നു കോടതി വിധി.
സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഓഫീസിലും വീട്ടിലുമായാണ് മാധ്യമപ്രവര്‍ത്തകരെയും ഉന്നതരെയും വശത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് ലോട്ടറി കമ്പനികള്‍ കരുക്കള്‍ നീക്കുന്നത്. ഈ മന്ത്രിയുടെ മകന്‍ നേരത്തെ സംസ്ഥാനത്തെ ഒണ്‍ലൈന്‍ ലോട്ടറി മൊത്തവില്‍പ്പനക്കാരനായിരുന്നു. ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരാളുടെ പേരിലേക്ക് ലോട്ടറി വില്‍പ്പന മാറ്റുകയായിരുന്നു.
പത്രപ്രവര്‍ത്തകരുടെ സംഘം കമ്പനകളുടെ ചെലവില്‍ വിദേശയാത്രയ്ക്കു പുറപ്പെട്ടുകഴിഞ്ഞു. ദൃശ്യമാധ്യമപ്രവര്‍ത്തകരുടെ സംഘം പുതുവര്‍ഷാദ്യം പുറപ്പെടുമെന്നാണറിയുന്നത്.












Click it and Unblock the Notifications