കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലകോം വിജിലന്‍സ് സെല്ലുകള്‍ തുറക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: 30ലേറെ അനധികൃത ടെലഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തും കൊച്ചിയിലും വിജിലന്‍സ് നീരീക്ഷണസെല്ലുകള്‍ തുറക്കാന്‍ ടെലകോം ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചു. കേരളത്തിലെ രണ്ടു സെല്ലുകളുള്‍പ്പെടെ ഇന്ത്യയില്‍ മൊത്തം ഇത്തരം 32 സെല്ലകള്‍ രൂപീകരിക്കാനാണ് തീരുമാനം.

ഐഎസ്ഡി സൗകര്യം വഴി മാത്രമെ വിദേശകോളുകള്‍ വിളിക്കാനാവൂയെന്നുള്ളപ്പോള്‍ ഇന്റര്‍നെറ്റ് മാര്‍ഗങ്ങളുപയോഗപ്പെടുത്തി ഐഎസ്ഡി കോളുകള്‍ ലോക്കല്‍ കോളുകളാക്കി ലാഭമുണ്ടാക്കുകയാണ് ഇത്തരം എക്സ്ചേഞ്ചുകള്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള 30ളം ഫോണ്‍ബൂത്തുകള്‍ രാജ്യത്താകെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദില്ലിയിലെ നിരീക്ഷണക്കമ്മറ്റിക്കു പരാതി ലഭിച്ചിട്ടുണ്ട്.

കൊച്ചിയിലെ എം.ജി റോഡില്‍ ഇത്തരത്തിലുള്ള സ്ഥാപനം കഴിഞ്ഞയാഴ്ച നിരീക്ഷണസെല്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുന്‍പ് കൊച്ചി ബന്ധങ്ങളുള്ള കല്‍ക്കത്തയിലെ ഒരു ടെലഫോണ്‍ ഓപ്പറേറ്ററെ സെല്‍ പിടികൂടിയിരുന്നു.

ഇത്തരത്തിലുള്ള സജ്ജീകരണം മൂലം രാജ്യത്തിന് ഒരു വര്‍ഷം 1,000കോടിയുടെ നഷ്ടം വരുന്നുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ നിന്നു മാത്രം വരുന്ന നഷ്ടം എതാണ്ട് 50 കോടിയാണ്.

കൂടുതലായും വിദേശകോളുകളാണ് ഇത്തരം എക്സ്ചേഞ്ചുകള്‍ കൈകാര്യം ചെയ്യുന്നതെങ്കിലും ഈ രംഗത്ത് മത്സരം കൂടിയപ്പോള്‍ എസിടിഡി കോളുകളും ഇത്തരത്തില്‍ ലോക്കല്‍ കോളാക്കി മാറ്റുന്നുണ്ട്.

കമ്പനികളുടെ ബിസിനസ് പ്രോസസിംഗ് ഔട്ട്സോഴ്സ് യൂണിറ്റുകളും ടെലഫോണ്‍ ബില്‍ കുറയ്ക്കുവാനായി ഇത്തരം സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X