ബിജെപിയെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി
കൊച്ചി: ബിജെപി ന്യൂനപക്ഷപ്രീണനം നടത്തുന്ന പാര്‍ട്ടിയാണെന്നും തങ്ങള്‍ ബിജെപിയിലേക്കില്ലെന്നും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. എന്‍.എസ്.എസും എന്‍.എന്‍.ഡി.പിയും വിശാലസഖ്യം രൂപീകരിക്കുന്നതിനര്‍ത്ഥം ബിജെപിയിയെ പിന്‍തുണയ്ക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.
വിശാല ഹിന്ദു ഐക്യമെന്ന സങ്കല്‍പത്തിന് രാഷ്ട്രീയഉദ്ദേശ്യങ്ങളൊന്നുമില്ല. ബിജെപി മാത്രമല്ലാ, കമ്യൂണിസ്റ് നേതാക്കള്‍ പോലും തങ്ങള്‍ക്ക് പാര്‍ട്ടിയിലേക്ക് ക്ഷണം നല്‍കുന്നുണ്ട്.
ബിജെപി പി.സി തോമസിനെ ഒപ്പം നിറുത്തിയത് ന്യൂനപക്ഷവോട്ടുകളെ ലക്ഷ്യമിട്ടാണ്. ഭൂരിപക്ഷാഭിപ്രായങ്ങളെ സംരക്ഷിക്കുന്ന ഒരു വിഭാഗത്തെയാണ് വിശാലഹിന്ദു ഐക്യം പിന്തുണയ്ക്കന്നത്.
ഹിന്ദു ഐക്യമെന്നതു കൊണ്ടുദ്ദേശിക്കുന്നത് ആര്‍.എസ്.എസുമായി അടുക്കുന്നുവെന്ന വിധത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications