Get Updates
Get notified of breaking news, exclusive insights, and must-see stories!

മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യാ ലിമിററഡ് ഉല്‍പാദനം കൂട്ടും

കൊച്ചി: മാംസത്തിന്റെ ഉപഭോഗം വര്‍ദ്ധിക്കുന്നതു പരിഗണിച്ച് 200ല്‍ ഉല്‍പാദനം ഇരട്ടിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുള്ള കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യാ ലിമിററഡ് തീരുമാനിച്ചു. ഇതിനായി 10 കോടി നിക്ഷേപിക്കും. ഇപ്പോഴുള്ള 450 ടണ്ണില്‍ നിന്നും 900 ടണ്ണായി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ഇപ്പോഴുള്ള ആവശ്യത്തിനായി മാംസം ഭൂരിഭാഗവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ വൃത്തിഹീനമായ മാംസവും അസുഖം ബാധിച്ച മൃഗങ്ങളുടെ മാംസവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തിനാവശ്യമുള്ള മാംസം ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് കമ്പനി അധികാരികള്‍ പറയുന്നു.

മൃഗങ്ങളെ മൃഗഡോക്ടര്‍ പരിശോധിച്ച ശേഷം മാത്രമെ മാംസമെടുക്കാനുപയോഗിക്കുകയുള്ളൂ. മാംസത്തിനാവശ്യമായ മൃഗങ്ങളെ വളര്‍ത്താന്‍ തൃശൂരും അരൂരും കേന്ദ്രങ്ങള്‍ തുടങ്ങും. സ്വകാര്യ മാംസവിതരണക്കാര്‍ക്കും പണം കൊടുത്ത് ഇവിടെ നിന്നും മൃഗങ്ങളെ വാങ്ങാന്‍ കഴിയും.

ആട്, പശു തുടങ്ങിയവയെ വില്‍ക്കുന്നവരില്‍ നിന്നും മൃഗങ്ങളെ വാങ്ങാനുള്ള പദ്ധതിയും ക്ഷീരസഹകരണസംഘങ്ങളുമായി ചേര്‍ന്ന് കമ്പനി തയ്യാറാക്കുന്നുണ്ട്.

പുറംരാജ്യങ്ങളില്‍ പലയിടത്തും ഭ്രാന്തിപ്പശുരോഗവും കോഴികളെ ബാധിക്കുന്ന ഏവിയന്‍ ഫ്ലൂവുമുള്ളതു മൂലം ഇവിടങ്ങളില്‍ നിന്നുള്ള മാംസക്കയറ്റുമതിക്ക് കൂടുതല്‍ ആവശ്യമേറിവരികയാണെന്നതും ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതു മൂലം കമ്പനിയുടെ വാര്‍ഷികവരുമാനം നാലരക്കോടിയില്‍ നിന്നും ഒമ്പതു കോടിയാക്കി വര്‍ദ്ധിപ്പിക്കാനാവുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+