തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കെതിരെ പരാതി
പട്ന: മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി.എസ് കൃഷ്ണമൂര്‍ത്തിക്കെതിരെ ബീഹാറിലെ ഒരു സംഘം ദളിത് വിഭാഗക്കാര്‍ പട്നയിലെ ദളിതര്‍ക്കെതിരെയുള്ള അക്രമം തടയാനുള്ള കോടതിയില്‍ പരാതി നല്‍കി. തങ്ങള്‍ക്കു മധുരം വാങ്ങാന്‍ പണം നല്‍കിയ കേന്ദ്രറെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെതിരെ നടപടിയെടുത്തുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
കൃഷ്ണമൂര്‍ത്തിയെക്കൂടാതെ ബീഹാറിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കെ.സി സാഹ, ലാലുവിനെതിരെയുള്ള എഫ്ഐആര്‍ ഫയല്‍ ചെയ്ത ബീഹ്ത പൊലീസ്സ്റേഷന്‍ മുഖ്യഓഫീസര്‍ എന്നിവര്‍ക്കെതിരെയും പരാതിയുണ്ട്. പാവങ്ങളെ ഇപ്പോഴും വില്‍പ്പനച്ചരക്കായി കാണുന്നതിനുദാഹരണമാണ് മധുരം വാങ്ങാന്‍ പണം നല്‍കിയ ലാലുവിനെതിരെ നടപടിയെടുത്തതെന്നും ദളിതര്‍ക്ക് അവകാശങ്ങളൊന്നും ലഭക്കിന്നില്ലെന്നും പരാതിക്കാരിലൊരാളും സമാജ് വികാസ് പരിഷദ് സെക്രട്ടറിയുമായ അഭയ് കുമാര്‍ ചൗധരി പറഞ്ഞു.
ഇതിനിടെ പണം വാങ്ങിയവരിലുള്‍പ്പെട്ട നാലുസ്ത്രീകള്‍ കുട്ടികള്‍ ലാലുപ്രസാദിന്റെ വാഹനം തടഞ്ഞുനിര്‍ത്തി മധുരം വാങ്ങാന്‍ പണമാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ലാലു പണം നല്‍കിയതെന്ന് ധാനാപൂര്‍ മജിസ്ട്രേറ്റ് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications