കാഞ്ചി: ജാമ്യാപേക്ഷയിലുള്ള വാദം 27ലേക്കു മാറ്റി
ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി ജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബര്‍ 27 തിങ്കളാഴ്ചയിലേക്കു മാറ്റിവച്ചു.
കാഞ്ചി ആചാര്യ ഉള്‍പ്പെട്ട ശങ്കരരാമന്‍ വധക്കേസിലെ എട്ടുപ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ചെങ്കല്‍പ്പട്ടിലെ അതിവേഗ കോടതി തള്ളിക്കളഞ്ഞു. നവംബര്‍ അവസാനം സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലുള്ള വാദം ഡിസംബര്‍ 20നു നടന്നിരുന്നെങ്കിലും വിധി പ്രസ്താവിക്കല്‍ ഡിസംബര്‍ 23ലേക്കു മാറ്റുകയായിരുന്നു. ഇന്നു ജാമ്യാപേക്ഷകളിലുള്ള വാദം വീണ്ടും കേട്ട ശേഷമാണ് അപേക്ഷ തള്ളിയതായി കോടതി അറിയിച്ചത്.












Click it and Unblock the Notifications