Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹീറക്ക് ബി.ജെ.പി പണം നല്‍കി: തെഹല്‍ക

ദില്ലി: ബെസ്റ് ബേക്കറി കേസിലെ പ്രധാനസാക്ഷി സഹീറ ഷെയ്ഖ് ബിജെപി എംഎല്‍എ മധു ശ്രീവാസ്തവയില്‍ നിന്ന് 18 ലക്ഷം രൂപ കൈപ്പറ്റിയാണ് പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റിയതെന്ന് തെഹല്‍ക വെളിപ്പെടുത്തി. ഇതു തെളിയിക്കുന്ന പത്തുമിനുട്ടു നേരത്തെ വീഡിയോ ദൃശ്യങ്ങള്‍ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി അടുത്ത ബന്ധമുള്ളയാണ് മധു ശ്രീവാസ്തവ. സഹീറയ്ക്കു പണം നല്‍കിയതായി മധു ശ്രീവാസ്തവയും അയാളുടെ ബന്ധുവും വഡോദരയിലെ കോണ്‍ഗ്രസ് കൗണ്‍സിലറുമായ ചന്ദ്രകാന്ത് ഭട്ടു ശ്രീവാസ്തവയും പ്രതികളുടെ അഭിഭാഷകന്‍ ശൈലേഷ് പട്ടേലും വെളിപ്പെടുത്തുന്ന രംഗങ്ങളാണ് വീഡിയോ ചിത്രങ്ങിലുള്ളത്.

കേസിലുള്‍പ്പെടുത്താത്ത മറ്റൊരു സാക്ഷിയെയും ഈ അന്വേഷണത്തിലൂടെ തെഹല്‍ഹ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. സംഭവം നടന്നു രണ്ടുമാസങ്ങള്‍ക്കു ശേഷം ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലേക്കു താമസം മാറ്റിയ സഹീറയുടെ മുത്തശി സരീന ഷാഹുവാണിത്. ബേക്കറിയിലെ കൂട്ടക്കൊല നടക്കുമ്പോള്‍ രണ്ടാംനിലയില്‍ ഒളിച്ചിരുന്നിരുന്ന കഥ ഇവര്‍ ക്യാമറക്കു മുന്നില്‍ വിശദമായി പറയുന്നുണ്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ പ്രതിയായ നിസാര്‍ ബാപു എന്ന കൗണ്‍സിലറുടെ സഹായത്തോടെയാണ് തെഹല്‍ക കേസിനെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിച്ചത്. ബാപുവിനൊപ്പം മധുവിന്റെയും ശൈലേഷിന്റെയും ഭട്ടുവിന്റെയും വീട്ടിലെത്തിയ തെഹല്‍ക റിപ്പോര്‍ട്ടര്‍ ആശിഷ് കെയ്ദാന്‍ ഇവരറിയാതെ സംഭാഷണവും ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ബേക്കറി പുനരാരംഭിക്കാന്‍ സഹീറ പണമാവശ്യപ്പെട്ട കാര്യവും പണം കൊടുത്ത കാര്യവും അവര്‍ പറയുന്നുണ്ട്.

ഇതിനിടെ താന്‍ പണം വാങ്ങിയതായുള്ള വാര്‍ത്ത കള്ളമാണെന്ന് സഹീറ ഷെയ്ഖ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ സാമൂഹിക പ്രവര്‍ത്തകയായ ടീസ്റ സെതല്‍വാദാണെന്നും സഹീറ ആരോപിച്ചു.

1991ല്‍ ആയുധഇടപാടിലെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നത് തെഹല്‍കയായിരുന്നു. അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ഇതേത്തുടര്‍ന്ന് രാജിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+