സുധീരന്റെ രാജി അനവസരത്തില്‍: എ.സി.ജോസ്
കൊച്ചി: കെപിസിസി നിര്‍വാഹക സമിതി അംഗത്വത്തില്‍ നിന്നുള്ള വി. എം. സുധീരന്റെ രാജി അനവസരത്തിലാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ. സി. ജോസ് പറഞ്ഞു.
രാജി നിര്‍ഭാഗ്യകരമാണ്. കുഞ്ഞാലിക്കുട്ടിപ്രശ്നം കഴിഞ്ഞ ദിവസം കെപിസിസി യോഗം വിശദമായി ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുത്തത് ഏകകണ്ഠമായാണ്. എന്നിട്ടും സുധീരന്‍ മാത്രം വ്യത്യസ്ത നിലപാടെടുത്തത് ശരിയല്ല.
രാജിക്ക് പിന്നില്‍ സുധീരന് മാത്രം അറിയാവുന്ന കാരണങ്ങളാണ്. രാജി സംബന്ധിച്ച് കെപിസിസി സുധീരനുമായി ഔദ്യോഗികമായ ചര്‍ച്ച നടത്തില്ല.
ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി ഒരുക്കിയ വിരുന്നില്‍ മദ്യം വിളമ്പിയതില്‍ തെറ്റില്ല. മാധ്യമപ്രവര്‍ത്തകര്‍ പൊതുവെ മദ്യം കഴിക്കുന്നവരാണ്.
പഞ്ചനക്ഷത്രഹോട്ടലുകളില്‍ നടത്തുന്ന വിരുന്നുകളില്‍ മദ്യം വിളമ്പുന്നത് പതിവാണ്- എ. സി. ജോസ് പറഞ്ഞു.












Click it and Unblock the Notifications