എന്‍ട്രന്‍സ്: ഫോറം വിതരണം ജനവരി ഒന്ന് മുതല്‍
തിരുവനന്തപുരം: 2005 ല്‍ തുടങ്ങുന്ന എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുമുള്ള അപേക്ഷാ ഫോമുകള്‍ തപാല്‍ ഓഫീസുകള്‍ മുഖേന ജനവരി ഒന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
അപേക്ഷ അയക്കുന്നതിനും സീറ്റ് അനുവദിക്കുന്നതിനുമുള്ള മാര്‍ഗരേഖകളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്. കേരളത്തിലെ സ്കൂളില്‍ എട്ട് മുതല്‍ 12 വരെ പഠിച്ച ഇന്ത്യയില്‍ ജനിച്ചയാളെന്ന് വ്യക്തമാക്കുന്ന കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാം. ഇതുവരെ ഇന്ത്യന്‍ പൗരന്‍മാരെ മാത്രമേ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നുള്ളൂ.
സംവരണ സീറ്റ് ക്വാട്ടയിലെ 15 ശതമാനം പ്രാദേശിക സംവരണ സീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഈ സീറ്റുകള്‍ മെറിറ്റ് സീറ്റുകളില്‍ ഉള്‍പ്പെടുത്തും. ഇതോടെ മെറിറ്റ് സീറ്റുകള്‍ 65 ശതമാനമാവും.
2005 മെയ് 15നോ അതിന് മുമ്പായോ മെഡിക്കല്‍- എഞ്ചിനീയറിംഗ് റാങ്ക്ലിസ്റ് പുറത്തിറക്കും. ജൂലൈ ഒന്നിന് കേന്ദ്രീകൃത അലോട്ട്മെന്റ് ആരംഭിക്കും. ജൂലൈയില്‍ തന്നെ ഒന്നാം ഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയാക്കും.












Click it and Unblock the Notifications